ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഫലസ്തീന് പ്രതിനിധി സംഘം പങ്കെടുക്കുന്നത് തടയാനുള്ള യു.എസ് തീരുമാനത്തെ വിമര്‍ശിക്കുന്ന പ്രമേയത്തെ പിന്തുണച്ച് 152 രാജ്യങ്ങള്‍. വീഡിയോ സന്ദേശത്തിലൂടെ ഫലസ്തീന് പ്രസിഡന്റിനെ സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിലാണ് യു.എസ് നടപടിയെ വിമര്‍ശിക്കുന്നത്. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം വഴി സഭയില്‍ സംസാരിക്കാന്‍ മഹ്മൂദ് അബ്ബാസിനെ അനുവദിക്കാനാണ് യു.എന്‍ പൊതു സഭയില്‍ ഫലസ്തിന് അവതരിപ്പിച്ച ഈ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. 152 രാജ്യങ്ങള്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ യു.എസും ഇസ്രഈലും […]
Source link
ഫലസ്തീന് പ്രസിഡന്റ് യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തടഞ്ഞ യു.എസ് വിലക്കിനെ തള്ളി 152 രാജ്യങ്ങള്‍
Date:





