മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി അനഘ ശശി നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് എം.എല്‍.എ കുറുക്കോളി മൊയ്തീന്, സര്‍വകലാശാല വി.സി എന്നിവര്‍ സമരക്കാരുമായി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ച ഫലം കണ്ടതോടെയാണ് സമരം താത്ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട്. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിയുടെ ഗവേഷണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അനഘയുടെ ഗവേഷണത്തിനായി സര്‍വകലാശാല ഉടന്‍ തന്നെ […]
Source link
മലയാളം സര്‍വകലാശാലയിലെ ജാതിവിവേചനം; അനഘയുടെ സമരം വിജയിച്ചു: പുതിയ ഗൈഡിനെയും കോ-ഗൈഡിനെയും നിയമിക്കും
Date:





