തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് തിരിച്ചടി. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ഇരുപത് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ബലിദാനികളുടെ പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്തതിന് പിന്നാലെ നടന്ന സത്യപ്രതിജ്ഞ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നുമാവശ്യപ്പെട്ട് സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ എസ്. ദീപക് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിവിധ ബലിദാനികളുടെയും ആള്‍ദൈവങ്ങളുടെയും പേരിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതാണ് വിവാദത്തിന് കാരണമായത്. […]
Source link
ബി.ജെ.പി വെട്ടില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലസര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി
Date:





