മലപ്പുറം: സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക് പോസ്റ്റിന് പിറകിലെ ലക്ഷ്യം ബ്ലാക്ക് മെയിലിംങ് എന്ന് പൊലീസ്. കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷനാണ് സാദിഖലി തങ്ങൾക്കെതിരായ ബ്ലാക്ക് മെയിലിംഗിന് പിറകിലെന്നാണ് പൊലീസ് കണ്ടെത്തൽ. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടിരൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. പണത്തിനായി പ്രതി ആദ്യം സമീപിച്ചത് മുഈനലി തങ്ങളെയാണ്. റോഷൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. […]
Source link
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റ്: കാപ്പ കേസ് പ്രതി ആവശ്യപ്പെട്ടത് 15 കോടി
Date:





