ടെഹ്‌റാന്‍: ഇറാനെ ആക്രമിക്കുന്നതിനായി യു.എസിനും ഇസ്രഈലിനും ബ്രിട്ടീഷ് താവളങ്ങള്‍ വിട്ടുനല്‍കുന്നതിലൂടെ ബ്രിട്ടന്‍ സ്വന്തം പൗരന്മാരുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെതിരായ യുദ്ധത്തില്‍ യു.കെ പങ്കുചേരുന്നതിനെ ഭൂരിപക്ഷം ബ്രിട്ടീഷുകാരും എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോടായി പറഞ്ഞു. ‘ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ രാജ്യങ്ങളുടെ ആക്രമണത്തിനുള്ള തയ്യാറെടുപ്പിനെ ബ്രിട്ടീഷ് ജനതയിലെ ഭൂരിഭാഗവും അനുകൂലിക്കുന്നില്ല. സ്വന്തം ജനതയെ അവഗണിച്ചുകൊണ്ട് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യു.കെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് മിസ്റ്റര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷുകാരുടെ ജീവന്‍ […]
Source link
ഇറാനെ ആക്രമിക്കാന്‍ പങ്കുചേരുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ജീവനാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്; യു.കെയോട് അരാഗ്ചി
Date:





