ന്യൂദല്‍ഹി: സ്ത്രീകള്‍ പാചകം ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ചെയ്യാത്തത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഒരു വിവാഹമോചനക്കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം. വീട്ടുജോലികള്‍ ചെയ്യാനുള്ള ഒരാളെയല്ല നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്നതെന്നും ജീവിത പങ്കാളിയെയാണെന്നും ഹരജിക്കാരനോട് ജസ്റ്റിസ് സന്ദീപ് മേഹ്ത്ത പറഞ്ഞു. പങ്കാളി വിവാഹത്തിന് ശേഷം വീട്ടുജോലി ചെയ്യുന്നില്ലെന്നും മോശമായി പെരുമാറുന്നുവെന്നും കാണിച്ചായിരുന്നു ഹരജിക്കാരന്‍ വിവാഹമോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. കാലം മാറിയിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പാചകം ഉള്‍പ്പടെയുള്ള വീട്ടുജോലികള്‍ ചെയ്യണമെന്ന് കോടതി പറഞ്ഞു. […]
Source link
വീട്ടുജോലിക്കാരിയല്ല പങ്കാളിയാണ്; വീട്ടുജോലികള്‍ ചെയ്യാത്തത് ക്രൂരതയല്ല; വിവാഹമോചനക്കേസില്‍ സുപ്രീംകോടതി
Date:





