തിരുവനന്തപുരം: രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. കേരളം വിശപ്പുരഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് അഭിമാനപൂര്‍വം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. 65,000 മുന്‍ഗണനാ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വത്രിക റേഷനിങ് നിലനിന്ന കേരളത്തില്‍ കേന്ദ്ര നിയമം വന്നതോടെ ഭക്ഷ്യധാന്യ വിതരണം മുന്‍ഗണനാ വിഭാഗത്തിന് മാത്രമായി പരിമിതപ്പെട്ടെങ്കിലും, സ്വന്തം നിലയില്‍ പണം ചിലവഴിച്ച് എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. […]
Source link
കേരളം എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനം: മന്ത്രി ജി.ആര്‍. അനില്‍
Date:





