ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്‌മണ കുടുംബം. ഉയര്‍ന്ന ജാതിക്കാരായ കുടുംബത്തിന് ഹോളി ആശംസിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകമെന്നാണ് വിവരം. മാര്‍ച്ച് നാലിന് യു.പിയിലെ ദുബഗ്ഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. 22കാരനായ സൂരജ് ഗൗതമാണ് കൊല്ലപ്പെട്ടത്. സൂരജ് ഹോളി ആശംസിച്ചത് അയല്‍വാസിയായ മനോര്‍ തിവാരിയ്ക്ക് ഇഷ്ടപ്പെടാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താഴ്ന്ന ജാതിക്കാരനായ ഒരാള്‍ തനിക്ക് ഹോളി ആശംസിച്ചുവെന്ന് പറഞ്ഞ് തിവാരി ദളിത് കുടുംബവുമായി തര്‍ക്കത്തിലായി. പിന്നാലെയാണ് യുവാവിനെ കുത്തി വീഴ്ത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
Source link
ഹോളി ആശംസിച്ചു; യു.പിയില്‍ ദളിത് യുവാവിനെ കുത്തിക്കൊന്ന് ബ്രാഹ്‌മണ കുടുംബം
Date:





