ന്യൂദല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച ജെ.എന്‍.യുവില്‍ നിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ 14 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് ജയിലടച്ചത്. വെള്ളിയാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നല്‍കിയെങ്കിലും വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല. ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാതെ വിദ്യാര്‍ത്ഥികളെ വിട്ടയക്കാനാവില്ലെന്ന് പൊലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഞാറാഴ്ച കോടതി കേസ് […]
Source link
വി.സിക്കെതിരായ പ്രതിഷേധം: ജയിലിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ ഉത്തരവിട്ട് കോടതി
Date:





