കൊല്‍ക്കത്ത: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകയും എല്‍.ജി.ബി.ടി.ക്യു.ഐ.എ ആക്ടിവിസ്റ്റുമായ മേനക ഗുരുസ്വാമിയാണ് പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യ എല്‍.ജി.ബി.ടി.ക്യു.ഐ.എ പാര്‍ലമെന്റ് അംഗമാവും മേനക ഗുരുസ്വാമി. ഇന്ത്യയില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ സെക്ഷന്‍ 377 വിധിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളില്‍ ഒരാളാണ് മേനക. 2018-ല്‍ തന്റെ പങ്കാളിയും സഹ-അഭിഭാഷകയുമായ അരുന്ധതി കട്ജുവിനൊപ്പമാണ് മേനക ഈ നിയമപോരാട്ടത്തില്‍ വിജയിച്ചത്. […]
Source link
ചരിത്രം കുറിക്കാന്‍ മേനക ഗുരുസ്വാമി; ഇന്ത്യയിലെ ആദ്യ എല്‍.ജി.ബി.ടി.ക്യു.ഐ.എ എംപിയായേക്കും; രാജ്യസഭയിലേക്ക് തൃണമൂല്‍ കരുനീക്കം
Date:





