പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ആലത്തൂർ ഡി.വൈ.എസ്.പിയുടെ വാട്സ്ആപ് സ്റ്റാറ്റസ്. ഡി.വൈ.എസ്.പി ആർ. മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിക്കായി ആചാരം ലംഘനം നടത്തിയെന്നാണ് സ്റ്റാറ്റസിലെ കുറിപ്പ്. എന്നാൽ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആയതാണെന്ന് അദ്ദേഹത്തിന്റെ വിശദീകരണം. കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റുവാങ്ങിയെന്നുൾപ്പെടെയുമുള്ള ആചാര ലംഘനങ്ങൾ നടത്തിയാണ് ഈ സന്ദർശനം നടന്നതെന്നും ഇത് രാഷ്ട്രീയപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡി.വൈ.എസ്.പിയുടെ സ്റ്റാറ്റസ്. വാട്സ്ആപ് സ്റ്റാറ്റസിനു പിന്നാലെ ഇതിനെതിരെ വിമർശനങ്ങൾ ഉയരുകയും […]
Source link
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ ആചാര ലംഘനം: വിമർശിച്ച് ആലത്തൂർ ഡി.വൈ.എസ്.പി
Date:





