തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തട്ടം നിരോധിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെത്രാപ്പൊലീത്തയുടെ പ്രതികരണം. അധ്യാപകര്‍ക്കില്ലാത്ത എന്ത് നിബന്ധനയാണ് കുട്ടികള്‍ക്കെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയൂസ് മെത്രാപ്പൊലീത്ത ചോദ്യം ചെയ്തു. കഴുത്തില്‍ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കയ്യില്‍ ഏലസ് ഒക്കെ നിരോധിക്കുമോയെന്നും മെത്രാപ്പൊലീത്ത യൂണിഫോം നിബന്ധനയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നേരത്ത, യൂണിഫോം കോഡ് പാലിച്ചില്ലെന്ന് […]
Source link
കുരിശുമാലയും കുങ്കുമവും നിരോധിക്കുമോ? പള്ളുരുത്തി സ്വകാര്യ സ്‌കൂളിലെ തട്ടം നിരോധനത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
Date:





