പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെ സഖ്യത്തില്‍ പൊട്ടിത്തെറി. ആറ് സീറ്റ് മാത്രം നല്‍കിയ എന്‍.ഡി.എ സഖ്യത്തിന്റെ തീരുമാനത്തില്‍ തന്റെ പാര്‍ട്ടി അസ്വസ്ഥമാണെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) തലവനും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി പ്രതികരിച്ചു. എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാഞ്ചി തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. നേരത്തെ മാഞ്ചിയുടെ എച്ച്.എ.എം 15 സീറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എച്ച്.എ.എമ്മിന് ആറ് സീറ്റ് […]
Source link
എന്‍.ഡി.എ വെറും ആറ് സീറ്റ് നല്‍കി വിലകുറച്ചുകണ്ടു; പ്രത്യാഘാതമുണ്ടാകുമെന്ന് മാഞ്ചി; ബീഹാറില്‍ തര്‍ക്കം
Date:





