കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ കേരളത്തിലെത്തിയത് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍. ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലെത്തിയത് അനധികൃതമായിട്ടാണെന്ന് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തി. വാഹനങ്ങളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം പങ്കുവെച്ചാല്‍ ആദ്യ ഉടമസ്ഥനെ കണ്ടെത്താന്‍ സാധിക്കുമെന്നും ഭൂട്ടാന്‍ കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. ഭൂട്ടാനില്‍ ഡി രജിസ്‌ട്രേഷന്‍ ചെയ്ത വാഹനങ്ങളാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയെന്നും ഭൂട്ടാന്‍ ട്രോന്‍സ്‌പോര്‍ട്ട് അതോറിറ്റി പറഞ്ഞു. ഭൂട്ടാനില്‍ നിന്ന് എക്‌സ് യുവി ലക്ഷ്വറി വാഹനങ്ങള്‍ അത്തരത്തില്‍ ഡി രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. […]
Source link
ഇന്ത്യയിലേക്കുള്ള ആഡംബര വാഹനക്കടത്ത്; അന്വേഷണം നടത്തുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍
Date:





