കോഴിക്കോട്: ഗസയിലെ കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിച്ച സാഹിത്യകാരി എം. ലീലാവതിക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. കേരളത്തിൽ അദൃശ്യ ഇസ്രഈൽ രൂപവത്കരിക്കാൻ കഴിഞ്ഞതിന്റെ സൂചനയാണിതെന്നും ഇസ്രഈൽ എംബസിയിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് സംഘടനകൾ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈൽ ഭീകരതയ്ക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ലോകമാകെ പ്രതിരോധത്തിന്റെ പ്രതീകമായി ഗസ മാറണമെന്നും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സെമിനാറുകളിൽ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം […]
Source link
കേരളത്തിൽ ചിലർ അദൃശ്യ ഇസ്രഈൽ രൂപവത്കരിച്ചു; പ്രതിരോധത്തിന്റെ പ്രതീകമായി ഗസ മാറണം: കെ.ഇ.എൻ. കുഞ്ഞഹമ്മദ്
Date:





