ന്യൂദല്‍ഹി: സര്‍ക്കാരിനെതിരെയുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാലാ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കം ചെയ്യണമെന്നും പൂര്‍ണാധികാരം തനിക്ക് നല്‍കണമെന്നുമാണ് ഗവര്‍ണറുടെ ആവശ്യം. യു.ജി.സി കമ്മിറ്റിയംഗത്തെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും യു.ജി.സി പ്രതിനിധിയില്ലാത്ത സെര്‍ച്ച് കമ്മിറ്റി പാടില്ല എന്നീ രണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതുപോലെ മുഖ്യമന്ത്രിയെ ഈ പ്രക്രിയയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യണമെന്നും അക്കാദമിക് കാര്യങ്ങളില്‍ […]
Source link
വി.സി. നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; ഗവര്‍ണര്‍ സുപ്രീം കോടതിയില്‍
Date:





