തിരുവനന്തപുരം: ദലിത് സ്ത്രീയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ എസ്.എച്ച്.ഒക്കെതിരെ നടപടി. എസ്.എച്ച്.ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പ് പേരൂര്‍ക്കട എസ്.ഐ പ്രസാദിനെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 500 രൂപ ദിവസക്കൂലിക്ക് വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ മാല കാണാനില്ല എന്ന പരാതിയെത്തുടര്‍ന്നാണ് ഏപ്രില്‍ 23ന് ദലിത് യുവതിയായ ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. […]
Source link
ദലിത് സ്ത്രീയെ വ്യാജ മോഷണക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവം; എസ്.എച്ച്.ഒക്ക്സ്ഥലംമാറ്റം
Date:





