ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഹോളി കളര്‍ ശരീരത്തിലാക്കാന്‍ വിസമ്മതിച്ചതിന് മുസ്ലിം യുവാവിനെ അടിച്ചുകൊന്ന് അക്രമികള്‍. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) ആണ് കൊല്ലപ്പെട്ടത്. യു.പിയിലെ ഉന്നാവോയില്‍ ശനിയാഴ്ചയാണ് സംഭവം. പള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് ശരീഫ് കൊല്ലപ്പെട്ടത്. ഹോളി കളര്‍ ശരീരത്തിലാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ യു.പി പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം ശരീഫിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് പൊലീസ് […]
Source link
ഹോളി കളര്‍ ശരീരത്തിലാക്കാന്‍ സമ്മതിച്ചില്ല; യു.പിയില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്ന് അക്രമികള്‍
Date:





