തൊട്ടിലിനുപകരം കുട്ടിയെ ഓവനിൽ കിടത്തി: അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


മിസ്സൗറി: തൊട്ടിലിനുപകരം അമ്മ കുട്ടിയെ ഓവനിൽ കിടത്തി. അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി മരിച്ചു. യു.എസിലെ മിസ്സൗറിയിൽ ആണ് സംഭവം. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

വിവരമറിഞ്ഞ പൊലീസ് കൻസാസ് സിറ്റിയിലെ വീട്ടിലെത്തുമ്പോഴേക്കും പൊള്ളലേറ്റ കുഞ്ഞ് മരിച്ചിരുന്നു. തൊട്ടിലെന്ന് തെറ്റിദ്ധരിച്ചാണ് കുഞ്ഞിനെ ഓവനിൽ കിടത്തിയതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പറയുന്നത്. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കരിഞ്ഞിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുഞ്ഞിന്റെ മാതാവിനെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശിശുക്ഷേമ നിയമത്തിലെ ക്ലാസ് എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേസമയം, മാതാവ് മരിയയുടെ മാനസികനില പരിശോധിക്കണമെന്ന് അവരുടെ സുഹൃത്ത് ആവശ്യപ്പെട്ടു. പ്രസവത്തിന് ശേഷം കടുത്ത മാനസിക ബുദ്ധിമുട്ടിലൂടെയായിരുന്നു മരിയ ക്ടാണ് പോയതെന്നാണ് സുഹൃത്ത് പറയുന്നത്.