അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു ഫോൺ കവർന്ന് നാലംഗ സംഘം


ചിക്കാഗോ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം. ആയുധധാരികളായ അക്രമികൾ യുവാവിന്റെ ഫോണും മോഷ്ടിച്ചു.

ചിക്കാഗോയിലെ അദ്ദേഹത്തിൻ്റെ വീടിന് സമീപം മൂന്ന് അക്രമികൾ അദ്ദേഹത്തെ പിന്തുടരുന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി.

‘ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നാല് പേർ എന്നെ പിന്തുടർന്ന് ആക്രമിച്ചു, നിലത്തുവീണ എന്നെ അവർ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു, ദയവായി എന്നെ സഹായിക്കൂ’ എന്ന് അലി പറയുന്നത് വിഡിയോകളിൽ വ്യക്തമാണ്.

മുഖത്തൂടെ രക്തം വാർന്നൊഴുക സെയ്ദ് മസാഹിർ അലി സഹായം അഭ്യർത്ഥിക്കുന്ന വിഡിയോയും പുറത്തുവന്നു. സംഭവത്തിന് പിന്നാലെ സെയ്ദിന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്‌വി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഈ വർഷം അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു.