ബെയ്ജിംഗ്: ന്യുമോണിയയോട് സാമ്യതയുള്ള പുതിയ രോഗം ചൈനയില്‍ പടരുന്നു. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സാധാരണ രീതിയില്‍ ശ്വാസമെടുക്കാനാകുന്നില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന വാദത്തിലാണ് ചൈനീസ് സര്‍ക്കാര്‍.
Read Also: തെലങ്കാനയിൽ ആഡംബര ബസുകൾ തയാർ; വിജയിച്ചു വരുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റും
ന്യൂമോണിയക്ക് സമാനമായ ഇത് ഒരു പുതിയ രോഗമോ പുതിയ രോഗകാരിയായ വൈറസോ അല്ലെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചൈനയില്‍ ഇപ്പോള്‍ പടരുന്ന രോഗത്തില്‍ ആസ്വാഭാവികമായി ഒന്നുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം ചൈനയില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എല്ലാം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യ അകലമോ നിയന്ത്രണങ്ങളോ പാലിക്കാതെയാണ് ജനങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. ആ സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിവേഗം പനി പടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.