ടെൽ അവീവ്: ഇസ്രായേൽ സൈന്യം വ്യാഴാഴ്ച ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നടത്തിയ തിരച്ചിലിൽ ഹമാസിന്റെ വൻ ആയുധ ശേഖരം കണ്ടെത്തി. ഓട്ടോമാറ്റിക് ആയുധങ്ങൾ, ഗ്രനേഡുകൾ, വെടിമരുന്ന്, ഫ്ലാക്ക് ജാക്കറ്റുകൾ തുടങ്ങിയവയാണ് ആശുപത്രി സമുച്ചയത്തിനുള്ളിലെ ഒരു അജ്ഞാത കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തത്. ഇതിന്റെ വീഡിയോ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
അതേസമയം, അൽ-ഷിഫ ഹോസ്പിറ്റലിൽ ഐഡിഎഫ് അതിന്റെ പ്രവർത്തനം തുടർന്നു. നിലവിൽ ഈ ആശുപത്രി ഒരു അഭയകേന്ദ്രമായിട്ടാണ് ഉപയോഗിക്കുന്നത്. 2,000 സിവിലിയന്മാർക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു ഹമാസ് കമാൻഡ് സെന്റർ ആണിതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
അതേസമയം, ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ റെയ്ഡ് അകത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണെന്ന് പലസ്തീൻ ആരോപിച്ചു. ഇസ്രായേൽ സൈനികർ ആശുപത്രിയിൽ അഭയം പ്രാപിച്ച ചില പുരുഷന്മാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ആക്രമിച്ചതായി അൽ-ഷിഫയിലെ എമർജൻസി റൂം ജീവനക്കാരൻ ഒമർ സഖൗട്ട് അൽ ജസീറയോട് പറഞ്ഞു.
Watch as LTC (res.) Jonathan Conricus exposes the countless Hamas weapons IDF troops have uncovered in the Shifa Hospital’s MRI building: pic.twitter.com/5qssP8z1XQ
— Israel Defense Forces (@IDF) November 15, 2023