ന്യൂയോർക്ക് : അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.
വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.
ശനിയാഴ്ച വൈകിട്ടാണ് നടുക്കുന്ന ആക്രമണമുണ്ടായത്. അക്രമിയെ പിടികൂടാനായില്ല. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്.