‘ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണം’; മോദി – ട്രൂഡോ കൂടിക്കാഴ്ചയെ തുടർന്ന് ഭീഷണിയുമായി കാനഡയിലെ ഇന്ത്യ വിരുദ്ധ സംഘടന


കാനഡയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ വിരുദ്ധ സംഘടനയുടെ ഭീഷണി. ജി20 സമ്മേളനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് കുമാര്‍ വര്‍മയെ തിരിച്ചുവിളിക്കണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

അതിനിടെ ജി20 സമ്മേളനത്തിന് എത്തിയ ജസ്റ്റിന്‍ ട്രൂഡോ വിമാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി ഇന്ത്യയില്‍ തങ്ങുകയാണ്. ഉച്ചകോടിയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ സാന്നിധ്യം മങ്ങിയ നിലയിലായിരുന്നു. അദ്ദേഹം ജി20 അത്താഴവിരുന്നില്‍ പങ്കെടുത്തില്ലെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉച്ചകോടിക്കിടെ ട്രൂഡോയോട് അനാദരവ് കാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഭീഷണി മുഴക്കിയ തീവ്രവാദ സംഘടന പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിനിടെ ലഭിച്ച രണ്ടാമത്തെ ഭീഷണി സന്ദേശമാണിതെന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ പറയുന്നു. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയെ പ്രധാനമന്ത്രി മോദി തിരികെ വിളിക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ”ഞങ്ങള്‍ അവകാശപ്പെടുന്നതെല്ലാം ശരിയാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. എല്ലാ തീവ്രവാദസന്ദേശങ്ങളും കാനഡയില്‍ നിന്നാണ് ഉത്ഭവിച്ചത്. അവിടുത്തെ നേതൃത്വത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ട്,” സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ യാത്രാ തടസ്സം നേരിട്ടതും ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ കാനഡയിലെ തീവ്രവാദ ഘടകങ്ങള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡോയെ ശക്തമായ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം അനിവാര്യമാണെന്ന് മോദി