ഈ നാസയ്ക്ക് ബഹിരാകാശ പര്യവേഷണങ്ങളിൽ ശുക്രനേക്കാള്‍ ചൊവ്വയോട് അല്പം കൂടുതല്‍ താല്പര്യം എന്തുകൊണ്ട്?


ബഹിരാകാശ പര്യവേക്ഷണം എല്ലായ്‌പ്പോഴും കൗതുകമുണർത്തുന്ന ഒന്നാണ്. 1957-ല്‍ സ്ഫുട്‌നിക്ക് വിക്ഷേപണം നടത്തിയപ്പോള്‍, അത് കാണാൻ ആളുകള്‍ പുറത്തേക്ക് ഓടി. അപ്പോളോ 11 ചന്ദ്രനില്‍ എത്തിയശേഷം നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ നടക്കുന്നത് കാണാനും ആളുകൾ ആവേശഭരിതരായിരുന്നു. അപ്പോളോ 13 ബഹിരാകാശത്ത് അപകടത്തില്‍പ്പെടുന്നതും ലോകം കണ്ടു. പ്രപഞ്ചത്തെ ചുറ്റിപ്പറ്റിയുള്ള പല സയന്‍സ് ഫിക്ഷന്‍ ഉള്ളടക്കങ്ങളിലും ചൊവ്വാ ഗ്രഹം പ്രധാന പങ്കുവഹിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്നതിന് ഊന്നല്‍ നല്‍കുന്നതിന്റെ പ്രതിഫലനമാണിത്. അടുത്തിടെ, നാസയുടെ ബഹിരാകാശ പരീക്ഷണങ്ങളില്‍ ഭൂരിഭാഗവും ശുക്രനേക്കാള്‍ ചൊവ്വയെ ചുറ്റിപ്പറ്റിയാണ്. എന്തുകൊണ്ടാണ് ക്വോറയില്‍ ആളുകൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ബുധന് ശേഷം സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍. ചൊവ്വയാകട്ടെ നാലാമത്തേതും.

Also read: ‘നിയമവാഴ്ചയെ ബഹുമാനിക്കുന്നു’; ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജോർദാന്‍ രാജാവിനോട്

ചൊവ്വ സൂര്യനില്‍ നിന്ന് ശുക്രനിലേയ്ക്ക് ഉള്ളതിനേക്കാൾ കൂടുതൽ അകലെയാണ്. എന്നിരുന്നാലും, നാസയുടെ പര്യവേക്ഷണ ശ്രമങ്ങള്‍ ശുക്രനേക്കാള്‍ ചൊവ്വയ്ക്ക് വേണ്ടിയാണ്. ക്വോറയിലെ ഈ ചോദ്യത്തിന് ഒരു ഉപയോക്താവ് ഉത്തരം നല്‍കിയിട്ടുണ്ട്. സൂര്യനോട് കൂടുതല്‍ അടുത്തിരിക്കുന്നതിനാല്‍ ചൊവ്വയെ അപേക്ഷിച്ച് ശുക്രനില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ശുക്രനിലെ ശരാശരി താപനില 462 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചൊവ്വയിലേയ്ക്ക് സൂര്യനില്‍ നിന്നുള്ള ദൂരം കൂടുതലായതിനാല്‍ ശരാശരി താപനില ഭൂമിയിലുള്ളതിനേക്കാൾ കുറവാണ്.

നാസയുടെ കണക്കനുസരിച്ച് ചൊവ്വയിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -153 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. ശുക്രനില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഏറ്റവും ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നത്. അതിനുശേഷം നൈട്രജനും.
സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമാണ് ശുക്രന്‍, കാരണം ഈ വാതകങ്ങള്‍ സൂര്യന്റെ കിരണങ്ങളില്‍ നിന്നുള്ള താപത്തെ ഉള്ളില്‍ കുടുക്കുന്നു, ഇത് ഒരു ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്നു, ഇത് താപനില ഗണ്യമായി വര്‍ധിപ്പിക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍, ആര്‍ഗോണ്‍ വാതകങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ചൊവ്വയുടെ അന്തരീക്ഷം. നേര്‍ത്ത അന്തരീക്ഷമായതിനാൽ റോവറുകള്‍ക്കും ബഹിരാകാശ വാഹനങ്ങള്‍ക്കും ചൊവ്വയില്‍ ഇറങ്ങാന്‍ കഴിയും, അതേസമയം ശുക്രനിലെ താപനിലയും അന്തരീക്ഷ സാഹചര്യങ്ങളും പര്യവേക്ഷണം അസാധ്യമാക്കുന്നു. ടെറാഫോര്‍മിംഗിന് ശേഷം ചൊവ്വയില്‍ ജീവന്റെ സാധ്യതയും നാസ കാണുന്നു. അതിനാലാണ് നാസ ചൊവ്വാ പര്യവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.