ഹമാസ് ഐസിസും താലിബാനും അല്‍ഖ്വയ്ദയും പോലെ; യഥാ‍ർത്ഥ തിരിച്ചടി തുടങ്ങാന്‍ പോകുന്നതേയുള്ളൂ: തുറന്നടിച്ച് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി


ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടത്തില്‍ പ്രതികരിച്ച് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെര്‍ട്ട്. തങ്ങള്‍ യഥാർത്ഥ തിരിച്ചടി ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗാസയുടെ വിവിധ ഭാഗങ്ങളിലെ ഹമാസ് സംഘടനയുടെ ആസ്ഥാനങ്ങളിലേക്കുള്ള വ്യോമാക്രമണം മാത്രമേ തല്‍ക്കാലം നടക്കുന്നുള്ളു. ഗ്രൗണ്ട് ഓപ്പറേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ലക്ഷ്യം ഭേദിക്കുമ്പോള്‍ മറ്റുള്ളവരെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ക്കെതിരെ പോരാടുന്നില്‍ നിന്നും ഒരു ശക്തിയ്ക്കും തങ്ങളെ പിന്നോട്ടടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹമാസ് ബന്ധമുള്ള നൂറുകണക്കിന് എക്സ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു’: സിഇഒ ലിൻഡ യക്കാരിനോ

” അല്‍ഖ്വയ്ദ, ഐഎസ്‌ഐഎസ്, താലിബാന്‍, എന്നിവ പോലെയാണ് ഹമാസും. പാവപ്പെട്ട മനുഷ്യരെ ഉപദ്രവിച്ച് കൊല്ലുകയെന്നത് അവരുടെ രീതിയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഹമാസിനെതിരെ തീവ്രമായി പോരാടിയിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലസ്തീനികള്‍ ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഓള്‍മെര്‍ട്ട് പറഞ്ഞു. ഗാസയില്‍ ഹമാസിനെതിരെ പോരാടണം. ഹമാസ് ഒരു ഭീകരവാദ സംഘടനയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി സമാധാന ചര്‍ച്ചയിലേര്‍പ്പെടാന്‍ ശത്രുക്കള്‍ തയ്യാറല്ല. നിയമാനുസൃത ആവശ്യങ്ങളൊന്നും തന്നെ അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിസ്റ്റ് സംഘടനകളായ ഹിസ്ബുള്ളയുടേയും ഹമാസിന്റെയും ലക്ഷ്യങ്ങളും ഇറാന്റെ തന്ത്രവും എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റിലെ സന്തുലിതാവസ്ഥ തകര്‍ക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഓള്‍മെര്‍ട്ട് പറഞ്ഞു. ഹമാസിനെ നശിപ്പിക്കൂ എന്ന പ്രതികരണമാണ് മിഡില്‍ ഈസ്റ്റിലെ ഭൂരിഭാഗം പേരില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും ഓള്‍മെര്‍ട്ട് പറഞ്ഞു.

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സഖ്യകക്ഷി ബന്ധത്തില്‍ ഹമാസ് അസ്വസ്ഥരാണ്. കൂടാതെ ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അവരെ പേടിപ്പെടുത്തുന്നു. അതിന്റെ ഭാഗമായാണ് ഈ ആക്രമണം എന്നും ഓള്‍മെര്‍ട്ട് പറഞ്ഞു.

ഹമാസ് ആക്രമണം: പത്ത് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയ മാതാപിതാക്കൾക്ക് ദാരുണാന്ത്യം

 കഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവില്‍ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ആക്രമണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്.

‘ isDesktop=”true” id=”631547″ youtubeid=”KbhRahgE5J0?si=hsqUUaWCdRFC0SOT” category=”world”>

പലസ്തീന്‍ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇസ്രയേലി ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിനു നേരെയും ചാരസംഘടനയായ മൊസാദിനും നേരേയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.