ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാൻ വീട്ടുകാരറിയാതെ പകുതി വിലക്ക് വീടുവിറ്റ് പതിനെട്ടുകാരൻ


ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാൻ കുടുംബവീട് വിൽപ്പന നടത്തിയി പതിനെട്ടുകാരൻ. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിൽ സിയാവുവ എന്ന പതിനെട്ടുകാരനാണ് വീട്ടുകാരറിയാതെ കുടുംബവീട് കച്ചവടം നടത്തിയത്. സംഭവം അറിഞ്ഞയുടൻ വീട്ടുകാർ കോടതിയെ സമീപിക്കുകയും വിൽപന റദ്ദാക്കുകയും ചെയ്‌തു. സിയാവുവയും പ്രോപ്പർട്ടി ഡീലർമാരും തമ്മിലുള്ള ഇടപാടിന്റെ പേപ്പറുകൾ പരിശോധിച്ച കോടതി വിൽപ്പന റദ്ദാക്കുന്നതായി വിധിയെഴുതുകയായിരുന്നു

11 കോടി രൂപയാണ് സിയാവുവ പകുതി വിലക്ക് വിറ്റ വീടിന്റെ വില. വീട് വിറ്റ വിവരമറിഞ്ഞയുടൻ തന്നെ പതിനെട്ടുകാരന്റെ അമ്മ പ്രോപ്പർട്ടി ഏജന്റുമാരെ സമീപിച്ചെങ്കിലും അവർ കച്ചവടം റദ്ദാക്കാൻ തയ്യാറായില്ല.തുടർന്ന്, മാതാവ് നിയമവഴി തേടുകയായിരുന്നു.

കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങി, ശേഷം വിശ്രമം: ‌മലമ്പാമ്പിനെ പിടികൂടി

തുടർന്ന്, പതിനെട്ടുകാരന് വസ്തുവിന്റെ വിപണി മൂല്യത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നും പ്രോപ്പർട്ടി ഏജന്റ് അവനെ കബളിപ്പിച്ച് വളരെ കുറഞ്ഞ വിലയ്ക്ക് കച്ചവടം നടത്തുകയായിരുന്നു എന്നുമുള്ള മാതാവിന്റെ വാദം കോടതി അംഗീകരിച്ചു. തുടർന്ന്, വിൽപ്പന റദ്ദാക്കിയ കോടതി വസ്തുവിന്റെ ഉടമസ്ഥാവകാശം സിയാവുവയ്ക്ക് തന്നെ നൽകുകയായിരുന്നു.