ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു



ക്വൂട്ടോ: ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. അടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും വിലാവിസെന്‍സിയോയെ രക്ഷിക്കാനായില്ല.

Read Also: ‘എന്ത് കൂടോത്രമാണ് ചെയ്തത്’, രാത്രി മുറിയില്‍നടന്നത് നൗഷിദിന്റെ വിചാരണ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്

റാലിക്ക് ശേഷം മടങ്ങാനായി കാറില്‍ കയറുന്നതിനിടെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഫെര്‍ണാണ്ടോയുടെ തലയ്ക്കാണ് വെടിയേറ്റത്. നിരവധി തവണ അക്രമി വിലാവിസെന്‍സിയോയുടെ നേര്‍ക്ക് നിറയൊഴിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല.

കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.