ന്യൂയോര്‍ക്ക്: ചൊവ്വാ ഗ്രഹം കൂടുതല്‍ വേഗത്തില്‍ കറങ്ങുന്നതായി നാസയുടെ റിപ്പോര്‍ട്ട്. 2018ല്‍ നാസ ചൊവ്വയിലേയ്ക്ക് അയച്ച ഇന്‍സൈറ്റ് ലാന്‍ഡര്‍ പേടകമാണ് ഈ വിവരങ്ങള്‍ നല്‍കിയത്.
Read Also; മലയാളി മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി
ഈ പേടകം 2022ല്‍ വിരമിച്ചിരുന്നു. പേടകത്തിലെ റൊട്ടേഷന്‍ ആന്‍ഡ് ഇന്റീരിയര്‍ സ്ട്രക്ചര്‍ എക്‌സ്പിരിമെന്റ് അഥവാ ‘RISE’ എന്ന് വിളിക്കുന്ന ലാന്‍ഡറിലും ആന്റിനയിലും ഉള്ള ഒരു റേഡിയോ ട്രാന്‍സ്പോണ്ടറാണ് ചൊവ്വയുടെ ഡാറ്റകള്‍ ശേഖരിച്ചത്.
ഇവ ചൊവ്വയുടെ ചലനത്തിന്റെയും ഭ്രമണത്തിന്റെയും കുടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാല് വര്‍ഷമാണ് ഈ പേടകം പ്രവര്‍ത്തിച്ചത്. പേടകത്തിന്റെ ഡേറ്റകള്‍ വിശകലനം ചെയ്തപ്പോഴാണ് ചൊവ്വാ ഗ്രഹം കൂടുതല്‍ വേഗത്തില്‍ കറങ്ങുന്നതായി കണ്ടെത്തിയത്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.
ചൊവ്വയുടെ ഭ്രമണം ഓരോ വര്‍ഷവും ഏകദേശം നാല് മില്ലിയാര്‍സെക്കന്‍ഡ് ത്വരിതഗതിയിലാണെന്നാണ് കണ്ടെത്തല്‍. ഇത് ചൊവ്വയുടെ ദിവസം പ്രതിവര്‍ഷം ഒരു മില്ലിസെക്കന്‍ഡ് കുറയ്ക്കുന്നതിന് തുല്യമാണെന്ന് നാസ അറിയിച്ചു. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകരാണ് ചൊവ്വയുടെ പഠനത്തില്‍ പങ്കെടുത്തത്. ഭ്രമണത്തിന്റെ വേഗത വര്‍ദ്ധിക്കുന്നതിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗ്രഹത്തിന്റെ പോളാര്‍ ക്യാപ്പുകളില്‍ മഞ്ഞ് അടിഞ്ഞുകൂടുന്നതായിരിക്കാം ഇതിന് കാരണമെന്ന് അവര്‍ സംശയിക്കുന്നു.