ആനുകൂല്യങ്ങൾക്കായി എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിനെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു: ഭാര്യ പിടിയില്‍


അരിസോണ: സ്ഥിരമായി കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റില്‍. യുഎസിലെ അരിസോണയിലാണ് സംഭവത്തിൽ, മെലഡി ഫെലിക്കാനോ ജോണ്‍സണ്‍ എന്ന യുവതിയെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ കാപ്പിയില്‍ വിഷം ചേര്‍ത്താണ് ഭർത്താവിന് നൽകിയിരുന്നത്. മാർച്ച് മാസത്തിലാണ് തന്റെ കാപ്പിയിൽ രുചിവ്യത്യാസം ഉള്ളതായി യുഎസിലെ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് റോബി ജോൺസൺ കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം ജോണ്‍സണ്‍ കണ്ടെത്തി. തുടർന്ന്, വീട്ടിൽ പലയിടത്തായി ഒളിക്യാമറകൾ സ്ഥാപിച്ച റോബി ജോൺസൺ ഭാര്യ കാപ്പിയിൽ വിഷം കലർത്തുന്നത് കണ്ടെത്തുകയായിരുന്നു.

കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാൻ സർക്കാർ ശ്രമം നടത്തുന്നു: ആരോഗ്യമന്ത്രി

ഭാര്യപാത്രത്തിൽ ബ്ലീച്ച് നിറയ്ക്കുന്നതും കോഫി മേക്കറിൽ ഇടുന്നതും ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ഇയാള്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്‍റെ മരണശേഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിന് വേണ്ടിയാണ് ഭാര്യ തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് റോബി ജോൺസൺ പോലീസിന് മൊഴി നൽകി. വിവാഹബന്ധം വേർപ്പെടുത്താനുള്ള നടപടികളുമായി രണ്ടുപേരും മുന്നോട്ടു പോവുന്നതിനിടെയാണ് യുവതി കൊലപാതക ശ്രമത്തെ തുടർന്ന് അറസ്റ്റിലായത്.