പാകിസ്ഥാനില്‍ ഭീകരാക്രമണം, സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു: മരണ സംഖ്യ ഉയരും

ഇസ്ലാമബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. അപകടത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയിലെ ഷഹ്റ-ഇ-ഇക്ബാല്‍ ഏരിയയിലാണ് സംഭവം നടന്നത്.

സ്‌ഫോടനത്തില്‍ പോലീസ് വാഹനത്തിന് ചുറ്റും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്. ഏപ്രില്‍ 5ന് പാകിസ്താനിലെ കൊഹാട്ടിലെ താപി മേഖലയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പോലീസുകാരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൊഹാട്ടിലെ പള്ളിയ്ക്ക് സമീപം സുരക്ഷയ്ക്ക് നിന്ന പോലീസുകാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് പോലീസ് പ്രദേശം വളയുകയും അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.