തായ്വാൻ കടലിടുക്കിൽ മൂന്ന് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ച് ചൈന. ഏപ്രിൽ 8 മുതൽ 10 വരെയാണ് അഭ്യാസം നടത്തുന്നത്. യുണൈറ്റഡ് ഷാർപ്പ് വാൾ യുദ്ധ തയ്യാറെടുപ്പിനായി പ്രവർത്തിക്കുമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് അറിയിച്ചു. ദ്വീപിന് ചുറ്റും 13 ചൈനീസ് വിമാനങ്ങളും മൂന്ന് യുദ്ധക്കപ്പലുകളും കണ്ടെത്തിയതായി തായ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി ദ്വീപിന്റെ പ്രസിഡന്റ് സായ് ഇംഗ്-വെന്തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനയുടെ നീക്കം. അതേസമയം സായ്യുടെ സന്ദർശനത്തിൽ പ്രകോപനപരമായ ഒന്നും ഇല്ലെന്ന് ബിഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു.