പോൺ താരത്തിന് പണം നൽകിയതിൽ ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ യുഎസ് പ്രസിഡന്റ്

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2016 ൽ പോൺ താരത്തിന് പണം നൽകിയതിന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതി കുറ്റം ചുമത്തും.  ഇതോടെ കുറ്റപ്പെടുത്തിക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായി ട്രംപ് മാറും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിന് വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ന്യൂയോർക്കിൽ കുറ്റം ചുമത്തുന്നത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

അതേസമയം 2024-ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്ന ട്രംപ്, എല്ലാ അന്വേഷണങ്ങളെയും രാഷ്ട്രീയ പീഡനമായി മുദ്രകുത്തി.  താൻ തികച്ചും നിരപരാധിയാണെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ സുപ്രീം കോടതി കുറ്റപത്രത്തിൽ വിചാരണയ്‌ക്കായി മാൻഹട്ടൻ ഡിഎയുടെ ഓഫീസിലേക്ക് കീഴടങ്ങുന്നത് സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടതായി മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. മറ്റ് വിവരങ്ങൾ ലഭ്യമല്ലെങ്കിലും വരും ദിവസങ്ങളിൽ ട്രംപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ്