സ്‌പെയിനില്‍ ക്രിസ്തുമത വിശ്വാസികളില്‍ വന്‍ കുറവ്

മാഡ്രിഡ് : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് . സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞതായി സ്‌പെയിനിലെ ഇസ്ലാമിക് കമ്മീഷന്‍ സെക്രട്ടറിയാണ് വ്യക്തമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 2.5 ദശലക്ഷവും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 3 ദശലക്ഷത്തോളം മുസ്ലീങ്ങളും സ്‌പെയിനില്‍ താമസിക്കുന്നുണ്ടെന്ന് ഇസ്ലാമിക് കമ്മീഷന്‍ സെക്രട്ടറി മുഹമ്മദ് അജാന പറഞ്ഞു.

രാജ്യത്തെ ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ സ്പാനിഷ് പൗരന്മാരാണെന്നും അവരില്‍ ചിലര്‍ കുടിയേറ്റക്കാരാണെന്നും മറ്റുള്ളവര്‍ സ്പാനിഷ് വംശജരാണെന്നും അദ്ദേഹം പറഞ്ഞു . മൊറോക്കോ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, സെനഗല്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളാണ് ഭൂരിപക്ഷം . സ്‌പെയിനിലെ മുസ്ലീം ജനസംഖ്യയുടെ ഭൂരിഭാഗവും കാറ്റലോണിയ, വലന്‍സിയ, അന്‍ഡലൂഷ്യ, മാഡ്രിഡ് തുടങ്ങിയ വ്യാവസായിക മേഖലകളിലാണ് താമസിക്കുന്നത്.