മദ്യലഹരിയിൽ മലദ്വാരത്തിൽ ​ഗ്ലാസ് തിരുകിക്കയറ്റിയ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ: സങ്കീർണമായ ശസ്ത്രക്രിയ നടത്തി

മദ്യലഹരിയിൽ സ്വന്തം മലദ്വാരത്തിൽ വെള്ളം കുടിക്കുന്ന ഗ്ലാസ് തിരുകിക്കയറ്റിയ 47കാരന് അനുഭവിക്കേണ്ടി വന്നത് മൂന്ന് ദിവസത്തെ അതികാടിന വേദന. ഗ്ലാസ് സ്വയം പുറത്തെടുക്കാൻ നോക്കി പരാജയപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോയത്. ഒടുവിൽ ആശുപത്രിയിലെത്തിച്ച ഇയാളുടെ കുടലിൽ നടത്തിയ ശസ്ത്രക്രിയ വഴിയാണ് ഗ്ലാസ് പുറത്തെടുക്കാൻ കഴിഞ്ഞത്.

നേപ്പാളിലാണ് സംഭവം. മൂന്ന് ദിവസമായി ഉള്ളിൽ കുടുങ്ങിയ ഗ്ലാസുമായി ഗുരുതരാവസ്ഥയിലാണ് മധ്യവയസ്കൻ എത്തിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അബദ്ധത്തിലാണ് ഗ്ലാസ് ഉള്ളിൽ കുടുങ്ങിയത് എന്നായിരുന്നു ആദ്യം ഇയാൾ ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ വിശദമായി ചോദിച്ചറിഞ്ഞതോടെ ഇയാൾ സത്യം വെളിപ്പെടുത്തി. ലൈംഗികസുഖത്തിനായി ഗ്ലാസ് ഗുഹ്യഭാഗത്ത് തിരുകിക്കയറ്റുകയായിരുന്നു എന്ന് ഇയാൾ വ്യക്തമാക്കിയെന്ന് നേപ്പാൾ മെഡിക്കൽ സെൻ്റർ ജേണൽ വ്യക്തമാക്കി.