ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപി’: പ്രശംസിച്ച് വാൾസ്ട്രീറ്റ് ജേർണൽ

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് അമേരിക്കയിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ. പ്രസിദ്ധീകരിച്ച അഭിപ്രായ ലേഖനത്തിൽ പറയുന്നു. അമേരിക്കൻ ദേശീയ താൽപ്പര്യങ്ങളുടെ വീക്ഷണകോണിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ വാൾട്ടർ റസ്സൽ മീഡ് അഭിപ്രായപ്പെട്ടു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി വിജയിക്കുമെന്നും, ഇതോടെ വരും കാലങ്ങളിൽ ചൈനയെ തടയാൻ അമേരിക്കയ്ക്ക് മറ്റാരുടെയും സഹായം ആവശ്യമായി വരില്ലെന്നും മീഡ് വ്യക്തമാക്കി.

‘ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി ഉയർന്നുവരുന്ന ഈ സമയത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്നത് ബിജെപിയാണ്. ലോകത്തിന് ഭീഷണിയായി ഉയർന്നുവരുന്ന ചൈന എന്ന ശക്തിയെ സന്തുലിതമാക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളിൽ, ബിജെപി നിർണായക പങ്ക് വഹിക്കും. ബിജെപിയുടെ രാഷ്ട്രീയ സാംസ്കാരിക ചരിത്രം പല വിദേശികൾക്കും അപരിചിതമാണ്. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആധിപത്യം ദേശീയ നവീകരണത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ വിജയമാണ് കാണിക്കുന്നത്,’ വാൾട്ടർ റസ്സൽ മീഡ് പറഞ്ഞു.