രുചി വൈവിദ്ധ്യം: ദുബായ് ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ 21 ന് ആരംഭിക്കും

ദുബായ്: രുചി വൈവിദ്ധ്യത്തിന്റെ മേളയുമായി ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 21 ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്തുചേരലാണ് ദുബായ് ഫുഡ് ഫെസ്റ്റിവൽ. ആഗോള തലത്തിലുള്ള ഭക്ഷ്യവിഭവങ്ങൾക്കൊപ്പം, തനതായ എമിറാത്തി രുചിയനുഭവങ്ങൾ ഉൾപ്പടെ ഈ മേളയിലെത്തുന്ന സന്ദർശകർക്ക് ലഭിക്കും. മെയ് 7 വരെയാണ് ‘ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023’ സംഘടിപ്പിക്കുന്നത്.

വാർഷികാടിസ്ഥാനത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പത്താം പതിപ്പാണ് ഇനി നടക്കാനുള്ളത്. ഭക്ഷണമേളയുടെ ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ മെയ് 15 വരെയുള്ള തീയതികളിലാണ് സംഘടിപ്പിക്കപ്പെട്ടത്.