ജോലിക്കിടെ മാൻ ഹോളിൽ വീണു: പ്രവാസിയ്ക്ക് ദാരുണാന്ത്യം

ജുബൈൽ: ജോലിയ്ക്കിടെ മാൻഹോളിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ ഏഴു വർഷമായി നാട്ടിലേക്കു പോകാത്ത ഇന്ത്യക്കാരനാണ് ജോലിക്കിടെ മാൻ ഹോളിൽ വീണ് മരിച്ചത്. ഉത്തർപ്രദേശിലെ കൗശംബി സ്വദേശി റാം മിലൻ റോഷൻ ലാൽ (38) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 10ന് ജുബൈൽ മാളിന് പിന്നിലുള്ള മലിനജല പ്ലാന്റിലായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്ക് മാൻ ഹോളിൽ ഇറങ്ങിയ റാം മിലൻ ഉള്ളിൽ വഴുതി വീഴുകയായിരുന്നു. സഹപ്രവർത്തകർ വിവരം അറിയിച്ചതോടെ പോലീസും അഗ്നിരക്ഷാ സേനയും കമ്പനി അധികൃതരും സംഭവ സ്ഥലത്തെത്തി വെള്ളം വറ്റിച്ച ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.