ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്: തൊഴിലാളിയുടെ നഷ്ടപരിഹാര തുക ഇരട്ടിയായി വർദ്ധിപ്പിച്ച് കോടതി

അബുദാബി: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ തൊഴിലാളിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി വർദ്ധിപ്പിച്ച് ഉത്തരവിട്ട് കോടതി. അപ്പീൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അര ലക്ഷം ദിർഹമാണ് തൊഴിലാളിയ്ക്ക് പ്രാഥമിക കോടതി വിധിച്ച നഷ്ടപരിഹാരം. ഇത് അപ്പീൽ കോടതി ഒരു ലക്ഷമാക്കി വർദ്ധിപ്പിക്കുകയായിരുന്നു. 5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൊഴിലാളി അപ്പീൽ കോടതിയിൽ ഹർജി സമർപ്പിച്ചത്. പണം പൂർണമായി നൽകുന്നതുവരെ 4% പലിശയും കോടതി ചെലവും നൽകണമെന്നും കോടതി കമ്പനിയ്ക്ക് നിർദ്ദേശം നൽകി.