അബുദാബി: 3D പ്രിന്റഡ് ഉപരിതലമുള്ള ലോകത്തിലെ ആദ്യത്തെ കപ്പൽ അബുദാബിയിൽ. അബുദാബിയിലെ അൽ സീർ മറൈൻ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണിത്. വ്യാവസായിക മേഖലയായ മുസ്സഫയിലെ സ്ഥാപനത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഏകദേശം 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമാണ് കപ്പലിന്റെ വിസ്തീർണ്ണം.
സ്കേലബിൾ മോഡുലാർ മൾട്ടി-ഫങ്ഷണലായ കപ്പൽ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വിന്യസിക്കാം. ഓഫ്ഷോർ ഇൻസ്റ്റാളേഷനുകൾ, തീരത്തെ കപ്പലുകൾ, ഡസലൈനേഷൻ പ്ലാന്റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യാച്ചുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായാണ് കപ്പൽ നിർമ്മിച്ചത്. ഹൈഡ്ര എന്നാണ് കപ്പലിന്റെ പേര്. ക്യാമറ, റഡാർ, സോണാർ സംവിധാനങ്ങൾ എന്നിവയെല്ലാം കപ്പലിലുണ്ട്.