ബിയർ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു; ബിയർ രുചിക്കാം പണം നേടാം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ബിയർ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടാണ് ജർമ്മൻ കമ്പനിയായ ആൽഡി അവർ ഉണ്ടാക്കുന്ന പുതിയ ബിയറുകൾ രുചിക്കുന്നതിനും ഫീഡ്ബാക്ക് നൽകുന്നതിനും ബിയർ ടേസ്റ്ററുകൾക്കായി തിരയുന്നത്.

സെപ്റ്റംബർ 15ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ബിയർ ഫ്ലേവറുകൾ രുചിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് ബിയർ ടേസ്റ്ററുടെ ജോലി. ഈ ജോലിയിൽ താൽപ്പര്യമുള്ളവർ എന്തുകൊണ്ടാണ് നിങ്ങൾ ഈ ജോലിക്ക് അനുയോജ്യനായതെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പ് ആൽഡിക്ക് അയയ്ക്കണം. നിങ്ങളുടെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് ഏതാണെന്നും എന്തുകൊണ്ടാണെന്നും വ്യക്തമാക്കുകയാണ് അപേക്ഷിക്കുമ്പോൾ ചെയ്യേണ്ടത്.