വണ്‍പ്ലസ് 11 സ്വന്തമാക്കാൻ മികച്ച അവസരം: 6000 രൂപയുടെ ഡിസ്‌കൗണ്ടുമായി ആമസോണ്‍


വണ്‍പ്ലസിന്റെ ജനപ്രിയ മോഡലായ വണ്‍പ്ലസ് 11 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. 6000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍.

56,999 രൂപ വിലയുള്ള ഈ ഫോൺ ഇപ്പോള്‍ 54,999 രൂപ വിലയിലാണ് ആമസോണിന്റെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 4000 രൂപയുടെ കൂപ്പണ്‍ ഡിസ്‌കൗണ്ടും വണ്‍പ്ലസ് 11ന് ആയി ആമസോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് ഡിസ്‌കൗണ്ടുകള്‍ ചേരുമ്പോള്‍ ഫോണിന്റെ മൊത്തം ഡിസ്‌കൗണ്ട് 6000 രൂപയാകും. അതായത് 56,999 രൂപയുള്ള ഈ ഫോണ്‍ 50,999 രൂപയ്‌ക്ക് ഉപയോക്താക്കള്‍ ഇപ്പോള്‍ സ്വന്തമാക്കാം.

read also: പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കൂ!! ആരോഗ്യം സംരക്ഷിക്കൂ

നിങ്ങളുടെ പഴയ ഫോണിന് എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്. 27,600 രൂപ വരെയാണ് ഇത്തരത്തില്‍ എക്‌സ്‌ചേഞ്ച് ബോണസായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോണിന്റെ ഗുണനിലവാരം അനുസരിച്ച്‌ ആയിരിക്കും ഈ വില നിശ്ചയിക്കുക.

5000 mAh ബാറ്ററിയാണ് ഈ ഫോണിനായി വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. വെറും 30 മിനിറ്റിനുള്ളില്‍ തന്നെ ഇതിന്റെ ചാര്‍ജ് പൂജ്യത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കുമെന്നും വണ്‍പ്ലസ് അവകാശപ്പെടുന്നുണ്ട്.