കുറഞ്ഞ നിരക്ക്, കൂടുതൽ വാലിഡിറ്റി: ആകർഷകമായ പ്ലാനുമായി റിലയൻസ് ജിയോ


ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നതിനാൽ ജിയോ ഉപഭോക്താക്കളുടെ എണ്ണവും കൂടുതലാണ്. ദീർഘകാല വാലിഡിറ്റി ഇഷ്ടപ്പെടുന്നവർക്കായി ഇതിനോടകം തന്നെ നിരവധി പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകളെക്കുറിച്ച് അറിയാം.

2999 രൂപയുടെ ജിയോ പ്ലാൻ

2999 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസവും 2.5 ജിബി ഡാറ്റ ആസ്വദിക്കാം. ഇതിന് 365 ദിവസമാണ് വാലിഡിറ്റി വരുന്നത്. ഈ പ്ലാനിന് ഇടയ്ക്ക് ജിയോ വാലിഡിറ്റി കൂട്ടി നൽകിയിരുന്നു. ഈ ഓഫർ ഇതുവരെയും പിൻവലിച്ചിട്ടില്ല. ദീപാവലിയോടനുബന്ധിച്ചാണ് ഈ ഓഫർ പ്രഖ്യാപിച്ചത്.

2545 രൂപയുടെ ജിയോ പ്ലാൻ

2545 രൂപയുടെ ഈ പ്ലാൻ ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് അനുയോജ്യമാണ്. 2545 രൂപ പ്ലാനിൽ 336 ദിവസമാണ് വാലിഡിറ്റി. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഉൾപ്പെടുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസും ലഭ്യമാണ്. എന്നാൽ, ഈ പ്ലാനിൽ അധിക ഒടിടി ആനുകൂല്യങ്ങൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല.