വാലന്റൈൻസ് ദിനത്തിൽ ഐഫോൺ 15 സമ്മാനമായി നൽകാം, വില കുറച്ച് ഫ്ലിപ്കാർട്ട്


വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഐഫോൺ 15 സ്മാർട്ട്ഫോണുകൾക്ക് വില കുറച്ച് ഫ്ലിപ്കാർട്ട്. 79,900 രൂപ വിലമതിക്കുന്ന 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഐഫോൺ 15 വെറും 39,949 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. നിരവധി ബാങ്ക് ഓഫർ ക്ലെയിം ചെയ്യുന്നതിലൂടെയാണ് ഈ നിരക്കിൽ ഐഫോൺ 15 വാങ്ങാൻ കഴിയുന്നത്. വാലന്റൈൻസ് ഡേയ്ക്ക് ഏതാനും മണിക്കൂറുകൾ മുൻപ് ഈ ഓഫർ അവസാനിക്കുന്നതുമാണ്. ഓഫറുകളെ കുറിച്ച് അറിയാം.

എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 4000 രൂപ വരെയാണ് കിഴിവ് നേടാൻ സാധിക്കുക. ഇതോടെ, 79,900 രൂപയിൽ നിന്ന് 68,999 രൂപയായി വില കുറയും. ഇക്കുറി ഐഫോൺ 14-ന് ഉയർന്ന എക്സ്ചേഞ്ച് തുകയാണ് വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട്ഫോണിന്റെ മോഡലിനും പ്രവർത്തനത്തിനും അനുസരിച്ച് 33,505 രൂപ വരെ എക്സ്ചേഞ്ച് തുകയായി ലഭിക്കും. മുഴുവൻ ഓഫറും ക്ലെയിം ചെയ്താൽ 39,949 രൂപയായി വില കുറയും.