വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. തെരഞ്ഞെടുത്ത ഹാൻഡ്സെറ്റുകൾക്ക് 4000 രൂപ വരെയാണ് കിഴിവായി ലഭിക്കുക. കൂടാതെ, ചില സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചിട്ടുമുണ്ട്. ഫെബ്രുവരി 12 വരെയാണ് വാലന്റൈൻസ് ദിന ഓഫറിൽ റിയൽമി സ്മാർട്ട്ഫോണുകൾ വാങ്ങാൻ കഴിയുക.
ആമസോൺ ഇന്ത്യ വെബ്സൈറ്റിലും, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഓഫർ ലഭിക്കും. റിയൽമി 60 സീരീസുകൾ ആകർഷകമായ വിലയിലാണ് പർച്ചേസ് ചെയ്യാൻ സാധിക്കുക. 12 ജിബി റാം പ്ലസ് 256 ജിബി റാം ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 4000 രൂപയാണ് കൂപ്പൺ ഓഫറായി ലഭിക്കുക. അതേസമയം, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 2000 രൂപയുടെ കൂപ്പൺ കിഴിവാണ് ലഭിക്കുക. ഇതിനുപുറമേ, ബാങ്ക് ഓഫറായി 2000 രൂപയുടെ കിഴിവും ലഭിക്കും. ഇതോടെ, 28,999 രൂപ വിലമതിക്കുന്ന സ്മാർട്ട്ഫോൺ 21,999 രൂപയ്ക്ക് വാങ്ങാൻ കഴിയുന്നതാണ്.