മിഡ് റേഞ്ചിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്കുളള മികച്ച ഓപ്ഷനാണ് ലെനോവോ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ലെനോവോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ മിഡ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ എത്തിച്ച ലെനോവോയുടെ ഏറ്റവും മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ലെനോവോ യോഗ സ്ലീം 6 14ഐഎപി8. നിരവധി ആവശ്യങ്ങൾക്ക് ലാപ്ടോപ്പ് തിരയുന്നവർക്ക് ലെനോവോ യോഗ സ്ലീം 6 14ഐഎപി8 തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2240×1400 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th ജെൻ ഇന്റൽ കോർ ഐ5-1240പി പ്രോസസറിലാണ് പ്രവർത്തനം. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.35 കിലോഗ്രാം മാത്രമാണ്. ലെനോവോ യോഗ സ്ലീം 6 14ഐഎപി8 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 65,190 രൂപ മുതലാണ് ആരംഭിക്കുന്നത്.