കിടിലൻ ഓഫർ! സാംസങ്ങിന്റെ ഈ 5ജി ഹാൻഡ്സെറ്റിന് വമ്പൻ ഡിസ്കൗണ്ട്, ഇരട്ടി ലാഭംഇതിൽ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസങ്. ഇപ്പോഴിതാ സാംസങ്ങിന്റെ 5ജി ഹാൻഡ്സെറ്റ് ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫീച്ചറുകളും സ്റ്റൈലിഷ് ലുക്കുമുള്ള സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണാണ് ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാൻ കഴിയുക. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയുടെ ഓഫറുകളെ കുറിച്ച് അറിയാം.

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകളെ തിരയുന്നവരെ ലക്ഷ്യമിണ് ഇപ്പോൾ ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 4 ജിബി റാം ഉള്ള വേരിയന്റിന്റെ ഓഫർ വില 12,490 രൂപയാണ്. ലോഞ്ച് ചെയ്യുന്ന സമയത്ത് 13,490 രൂപയായിരുന്നു ഈ സ്മാർട്ട് ഫോണിന്റെ വില. അതേസമയം, 6 ജിബി വേരിയന്റ് ഓഫർ വിലയായ 13,990 രൂപയ്ക്ക് വാങ്ങാൻ കഴിയും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ അധിക കഴിവും നേടാൻ സാധിക്കുന്നതാണ്.

Also Read: അണയാത്ത അഗ്നി! ചിലിയിൽ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ചവരുടെ എണ്ണം 112 കവിഞ്ഞു, വൻ നാശനഷ്ടം