ഐഫോണിനായി ഒരു ഫാസ്റ്റ് ചാർജർ തിരയുകയാണോ? ഈ ബെസ്റ്റ് അഡാപ്റ്ററുകളെ കുറിച്ച് അറിയൂ



ഐഫോൺ ഉപഭോക്താക്കളെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫാസ്റ്റ് ചാർജറുകളുടെ അഭാവം. യുഎസ്ബി കേബിളിനൊപ്പം വരുന്ന ചാർജറുകളായതിനാൽ, ഫോൺ ഫുൾ ചാർജാകാൻ മണിക്കൂറുകളോളം ഉപഭോക്താക്കൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഐഫോൺ ഉപഭോക്താക്കൾ പലപ്പോഴും ഫാസ്റ്റ് ചാർജറിനായി തിരയാറുണ്ട്. ഐഫോണുകൾ പ്രീമിയം ഹാൻഡ്സെറ്റുകൾ ആയതിനാൽ, അതിനനുസൃതമായ ചാർജറുകളും തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ആപ്പിൾ നിർമ്മിതവും, അല്ലാത്തതുമായ ഫാസ്റ്റ് ചാർജറുകളെ കുറിച്ച് കൂടുതൽ അറിയാം.

ഐഫോൺ 12 സീരീസ് മുതലുള്ള എല്ലാ ഫോണുകളിലും 20W ഫാസ്റ്റ് വയേർഡ് ചാർജിംഗും, മാഗ്സേഫിൽ 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നുണ്ട്. ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഐഫോണിൽ, 20W USB-PD എന്ന അനുയോജ്യമായ അഡാപ്റ്ററുകൾ ഉപയോഗിക്കുമ്പോൾ, 30 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനം വരെ ചാർജാകുന്നതാണ്. വിലക്കുറവുള്ള ഐഫോൺ ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്ററുകൾ തിരയുകയാണെങ്കിൽ, ഒറൈമോ, ആമ്പ്രേൻ എന്നിവ മികച്ച ഓപ്ഷനാണ്. എന്നാൽ, ഇവ 20W പിന്തുണയ്ക്കുന്ന ഒറ്റ USB-C പോർട്ട് മാത്രമേ ലഭിക്കൂ. അതേസമയം, പ്രോട്ടോണിക്സ്, ആമസോൺ ബേസിക്സ് തുടങ്ങിയ മോഡലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ രണ്ട് പോർട്ടുകൾ ലഭിക്കും.

Also Read: രാജ്യത്തെ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ, 3 ബാങ്കുകൾക്ക് പിഴ ചുമത്തിയത് കോടികൾ