കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യു നിയോ 9 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഐക്യു സീരീസിൽ ഐക്യു നിയോ, ഐക്യു നിയോ 9 പ്രോ എന്നീ രണ്ട് ഫോണുകൾ ഉണ്ടാകും. അടുത്ത വർഷം ആദ്യം നിയോ 9 സീരീസ് അവതരിപ്പിക്കുമെന്ന് ഐക്യു തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അടുത്ത മാസം ആദ്യം അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി.
ഐക്യു നിയോ 9 വളരെ കടും ചുവപ്പ് നിറത്തിലാണ് പുറത്തിറക്കുക. ഫോണിന്റെ ഇടതുവശത്ത് ഒരു വെള്ള വരയുണ്ട്. സ്‌മാർട്ട്‌ഫോണിന് ലെതർ ബാക്കും നൽകിയിട്ടുണ്ട്. പവർ ബട്ടണും വോളിയം കീകളും ഫോണിന്റെ വലതുവശത്താണ്. ഡ്യുവൽ റിയർ ക്യാമറകൾ, വളഞ്ഞ അരികുകൾ, മെറ്റാലിക് ഫ്രെയിം എന്നിവയ്‌ക്കൊപ്പം ഐക്യു നിയോ 9 കാണപ്പെടുന്നു.
Also Read: ജനങ്ങളെ കേട്ട് മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി
ഐക്യു നിയോ 9 സീരീസിൽ 6.78 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും 120ഹെർട്സ് റിഫ്രഷ് റേറ്റും സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യു നിയോ 9 ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 2 SoC അടിസ്ഥാനമാക്കിയുള്ളതായിരിക്കാം. അതേസമയം, പ്രോ മോഡലിന് മീഡിയടെക് ഡെമൻസിറ്റി 9300 SoC ഫീച്ചർ പ്രതീക്ഷിക്കാവുന്നതാണ്.