ഷവോമിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി ഹൈപ്പർ ഒഎസ് കൂടുതൽ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നു. കഴിഞ്ഞ മാസമാണ് ഷവോമി പുതിയ ഒഎസ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ ഷവോമി 14 സീരീസിലെ സ്മാർട്ട്ഫോണുകളിൽ മാത്രമാണ് ഹൈപ്പർ ഒഎസ് സപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ കൂടുതൽ ഫോണുകളിലേക്ക് ഹൈപ്പർ ഒഎസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
ആൻഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും അടിസ്ഥാനമാക്കിയാണ് ഹൈപ്പർ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഒഎസ് രൂപകൽപ്പന ചെയ്തത്. ഹൈപ്പർ ഒഎസ് കേവലം സ്മാർട്ട്ഫോണുകൾക്ക് വേണ്ടി മാത്രമുള്ള ഒഎസ് ആയിരിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഷവോമിയുടെ മറ്റു ഉപകരണങ്ങളിലും ഹൈപ്പർ ഒഎസിന്റെ സാന്നിധ്യമുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും മറ്റും സുഗമമായി പ്രവര്‍ത്തിക്കാനാകുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൈപ്പർ ഒഎസ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് അറിയാം.
- ഷവോമി 12എസ് അൾട്ര
- ഷവോമി 12എസ് പ്രോ
- ഷവോമി 12എസ്
- ഷവോമി 12 പ്രോ
- ഷവോമി 12 പ്രോ ഡെമൻസിറ്റി എഡിഷൻ
- ഷവോമി 12
- ഷവോമി പാഡ് 5 പ്രോ 12.4
- റെഡ്മി കെ50 അൾട്ര
- റെഡ്മി കെ50 ഗെയിമിംഗ് എഡിഷൻ
- റെഡ്മി കെ50 പ്രോ
- റെഡ്മി കെ50